---
title: "പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം"
english_title: "Payyannur One And Half Year Old Death After Anesthesia Family Alleges Delay Probe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380556/Payyannur One And Half Year Old Death After Anesthesia Family Alleges Delay Probe"
published_at: "2026-08-31T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a953fecedbab_1001390833.jpg"
keywords: []
---

# പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം

> **Lead Summary:** പയ്യന്നൂർ: അനസ്തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം.

## Article Content

പയ്യന്നൂർ: അനസ്തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം.

ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും.

കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് ഇതുവരെ പ്രതി ചേർത്തിട്ടുള്ളത്. സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടാത്തതാണ് കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കുന്നതിൽ തടസമെന്ന് പയ്യന്നൂർ പോലീസ് പറയുന്നു.

ജൂലൈ 10നാണ് കുഞ്ഞ് മരിച്ചത്. നിലവിൽ അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് പ്രതി ചേർത്തത്. സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പയ്യന്നൂർ പോലീസ് വിശദീകരിച്ചു.

English Summary:

Family alleges delay in probe into death of one-and-a-half-year-old Devansh Sourya in Payyannur after being administered anesthesia. The family will meet the Health Minister who arrives in Kannur today and submit complaint in person. Only the doctor who administered anesthesia to the child has been made accused so far. Payyannur police says non-receipt of state-level expert committee report is hindering arraying more doctors as accused. The child died on July 10.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380556/Payyannur One And Half Year Old Death After Anesthesia Family Alleges Delay Probe)